കൊല്ലം: പതിമൂന്നുകാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 72-കാരൻ അറസ്റ്റിൽ. കൊല്ലം കുരീപ്പുഴ സെമിനാ മൻസിലിൽ അബൂബക്കറാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടും അബൂബക്കർ സമാനരീതിയിൽ ഉപദ്രവിക്കാനുള്ള ശ്രമം നടത്തിയപ്പോൾ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ വെസ്റ്റ് പോലീസിനെ വിവരം അറിയിക്കുകയും കുട്ടി മൊഴി നൽകുകയുമായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post