ജയ്പൂർ : രാജസ്ഥാനിൽ ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതമൗലികവാദികൾ. ഉദയ്പൂരിലെ പരശുരാമ വിഗ്രഹം ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു തകർത്തു. ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും നാട്ടുകാർ രംഗത്തെത്തിയതോടെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഗോഗുണ്ട പോലീസ് സ്‌റ്റേഷൻ പരിധിയിൽ, രവാലിയ കുർദ് ഗ്രാമത്തിലാണ് സംഭവം. പരശുരാമ വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലത്ത് വിശ്വാസികൾ എന്നും പ്രാർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പ്രാർത്ഥന നടത്താൻ വിശ്വാസികൾ ഇവിടെ എത്തിയപ്പോഴാണ് വിഗ്രഹം ആക്രമിച്ചതായി കാണപ്പെട്ടത്. വിഗ്രഹത്തിന്റെ രണ്ട് കൈകളും അറുത്ത് മാറ്റി, മുഴുവനായി പിഴുതെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
बेहद शर्मनाक!
उदयपुर जिले के गोगुंदा थाना क्षेत्र में करोड़ों सनातनियों के आराध्य भगवान परशुराम जी की प्रतिमा को असामाजिक तत्वों द्वारा खंडित करने का मामला सामने आया है, जो निंदनीय है।
यह तस्वीरें देखकर दुःख होता है कि गहलोत सरकार की तुष्टिकरण की राजनीति के कारण pic.twitter.com/3eHVlNFV9m
— Arjun Lal Meena (@ArjunMeenaBJP) February 21, 2023
തുടർന്ന് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. ഇറാഖിലെയും സിറിയയിലെയും അവസ്ഥയേക്കാൾ പരിതാപകരമാണ് ഇന്ന് രാജസ്ഥാനിലെ സ്ഥിതി എന്നാണ് ബിജെപി എംപി അർജുൻ ലാൽ പറഞ്ഞത്. ഗെഹ്ലോട്ട് സർക്കാർ രാജസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ വസുന്ധര രാജെയും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലെന്ന് ഈ അക്രമത്തിൽ നിന്നും വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വസുന്ധര രാജെ പറഞ്ഞു.
Discussion about this post