ഇസ്ലാമാബാദ്: നിസ്‌കരിക്കാൻ വിസമ്മതിച്ച സ്വന്തം മകനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് പിതാവ്. പാകിസ്താനിലെ കറാച്ചിയിലെ ഗുലിസ്ഥാൻ ഇ ജോഹർ മേഖലയിലാണ് സംഭവം.
ആവർത്തിച്ച് പറഞ്ഞിട്ടും കൃത്യസമയത്ത് നിസ്‌കരിക്കാത്തതിനാലാണ് കൊലപാതകം നടത്തിയത്. ഹാജി സയീദ് അഹമ്മദ് എന്നയാളാണ് സ്വന്തം മകനായ മുഹമ്മദ് സൊഹൈലിനെ കൊന്നുകളഞ്ഞത്.
കൃത്യസമയത്ത് നിസ്‌കരിക്കണമെന്ന് പ്രതി ആവർത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും മകൻ അനുസരിച്ചില്ല. ഇത് ഹാജിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയുള്ള നിസ്‌കാരത്തിനായി മസ്ജിദിൽ പോയി മടങ്ങിയെത്തിയ ഹാജി, മകൻ ഉറങ്ങുന്നത് കണ്ടു. ഇതിൽ പ്രകോപിതനായ ഇയാൾ, മകനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് മുറിവേൽപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു
സംഭവത്തിൽ പോലീസ് കേസെടുത്തെന്നാണ് വിവരം. മുഹമ്മദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.
Discussion about this post