കോട്ടയം : കൃഷി പഠിപ്പിക്കാൻ ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷയുമായി കർഷകൻ. കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യൻ തുരുത്തിയിലാണ് അപേക്ഷ നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.
പഞ്ചായത്തിലെ നൂറോളം യുവകർഷകരെ കൃഷി പഠിപ്പിക്കുന്നതിനായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുൾപ്പെടുത്തി ഇസ്രയേലിലേക്ക് പഠനയാത്രയ്ക്ക് അയക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. കൃഷിഭവനുമായി ബന്ധപ്പെട്ട് എല്ലാ വർഷങ്ങളിലും നടപ്പാക്കുന്ന ഒരേ രീതിയിലുള്ള പദ്ധതികൾ വെട്ടിച്ചുരുക്കി ഈ പദ്ധതി നടത്തണമെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ അപേക്ഷ പഞ്ചായത്ത് കമ്മിറ്റി നിരസിക്കുകയായിരുന്നു.
അടുത്തിടെ ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് ഒരാൾ കടന്നുകളഞ്ഞിരുന്നു. ബിജു കുര്യൻ എന്നയാളാണ് സംഘത്തിലെ മറ്റ് അഗങ്ങളെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. തുടർന്ന് തന്നെ അന്വേഷിക്കേണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതോടെ ഇയാളെ തിരിച്ചെത്തിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
Discussion about this post