വാഷിംഗ്ടൺ : ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും, ചൈന വായ്പ നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഈ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലൂ പറഞ്ഞു. ചൈനയുടെ സ്വാധീനത്തിൽപ്പെടാതെ അത്തരം രാജ്യങ്ങളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ബൈഡൻ ഭരണകൂടം ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെയും ശ്രീലങ്കയുടെയും പേര് എടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയുടെ അയൽപക്കത്തുള്ള രാജ്യങ്ങൾക്ക് ചൈന വായ്പകൾ അനുവദിക്കുന്നതിലൂടെ ആ രാജ്യങ്ങളെ ദുരുപയോഗം ചെയ്‌തേക്കാമെന്ന് ആശങ്കയുണ്ട്. അതിനാൽ സ്വന്തമായി തീരുമാനമെടുക്കാൻ ഈ രാജ്യങ്ങളെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണ്. ചൈന ഉൾപ്പെടെയുള്ള ബാഹ്യ ശക്തികളുടെ നിർബന്ധിത തീരുമാനങ്ങളിൽ അകപ്പെടാതെ അവരെ രക്ഷിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് ചാരബലൂണുകൾ കണ്ടെത്തുന്നതിന് തൊട്ട് മുൻപ് ചൈനയുമായി സംഭാഷണം നടത്തിയിരുന്നതായും അത് തുടരുമെനന്നും ലു വ്യക്തമാക്കി. അതിശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് 700 മില്യൺ ഡോളർ വായ്പ നൽകാൻ ചൈന സമ്മതിച്ചതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് യുഎസ് രംഗത്തെത്തിയത്. ചൈനയ്ക്കും ചൈനീസ് വാണിജ്യ ബാങ്കുകൾക്കും പാകിസ്താൻ ഇതിനോടകം 30 ബില്യൺ ഡോളറിന് മുകളിൽ വായ്പ തിരിച്ചടയ്ക്കാനുണ്ട്.
Discussion about this post