കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിതമായി മരണം സംഭവിക്കുന്നത്.
സാബുജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിലൂടെ 2004-ൽ ബാലതാരമായാണ് മനു ജെയിംസ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സംസ്‌കാരം ഞായറാഴ്ച കുറവിലങ്ങാട് വച്ച് നടക്കും.
Discussion about this post