തട്ടത്തിന് മറയത്തിന് ശേഷം വിനീത് ശ്രീനിവാസനും നിവിന്‍പോളിയും വീണ്ടും ഒന്നിക്കുന്നു.ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകും. തമിഴകത്തെ പ്രശസ്തനായ സംവിധായകന് ഗൗതം വാസുദേവ് മേനോന് അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യകതയാണ്. രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, സായ്കുമാര്, ലക്ഷ്മി രാമകൃഷ്ണന്, ടി.ജി.രവി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അടുത്തവര്‍ഷമായിരിക്കും ഷൂട്ടിങ്. വിനീത് ശ്രീനിവാസന് തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. നോബിള്‍ ബാബു തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post