തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക് ഓടിയെത്തി രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമാണെന്ന് തെളിയിക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ ആരും പ്രതിരോധിക്കാൻ എത്താത്തത് അതുകൊണ്ടാണെന്ന് വ്യക്തമാണെന്നും റിയാസ് പറഞ്ഞു.
മാർച്ച് 4,5,6 തിയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂർ ജില്ലയിൽ പര്യടനത്തിനെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഞ്ചാം തിയതി കൊച്ചിയിൽ എത്തുന്നുണ്ട്. അതിന് ശേഷം തൃശൂരിൽ നടക്കുന്ന ബിജെപി പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഇത് സൂചിപ്പിച്ചാണ് മന്ത്രിയുടെ പ്രസ്താവന. നിലവിൽ മലപ്പുറം ജില്ലയിലാണ് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ പര്യടനം നടത്തുന്നത്.
Discussion about this post