തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണനെ നിറത്തിന്റെ പേരിൽ പരിഹസിച്ച് എംഎം മണി എംഎൽഎ. അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ നിറമാണെന്ന് മണി പറഞ്ഞു. സിപിഎം പ്രവർത്തകരെ ജയിലിൽ ആക്കി പീഡിപ്പിച്ചയാളാണ് തിരുവഞ്ചൂരെന്നും പ്രതിപക്ഷത്തെ തനിക്ക് പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവഞ്ചൂർ പോലീസിനെ വിമർശിക്കേണ്ട കാര്യമില്ല. അതിന് തിരുവഞ്ചൂരിന് യോഗ്യതയില്ല. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പാതിരാത്രിയിൽ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട്. സിപിഎം പ്രവർത്തകരെ ജയിലിലാക്കി തിരുവഞ്ചൂർ ഉപദ്രവിച്ചു. ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ സ്വഭാവവുമാണ് അദ്ദേഹത്തിനെന്നും മണി പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ സമരം വെറും പ്രഹസനമാണ്.
നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ ജനങ്ങൾക്കായി നടത്തുന്നത്. എന്നാൽ ഇതെല്ലാം പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നു. മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനാണ് സർക്കാരിന്റെ ശ്രമം. പ്രതിപക്ഷത്തിന്റെ ഓലപ്പാമ്പിനെ ഭയമില്ലെന്നും മണി പറഞ്ഞു. അതേസമയം എല്ലാവർക്കും എംഎം മണിയെപ്പോലെ വെളുത്തവരാകാൻ കഴിയില്ലല്ലോ എന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
Discussion about this post