അഗർത്തല: ത്രിപുരയിലെ വമ്പൻ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ത്രിപുരയിലെ ബിജെപിയുടെ ജയത്തിന് പിന്നിൽ മണി പവറും മസിൽ പവറുമാണ്. സംസ്ഥാനത്ത് ബിജെപി പണമൊഴുക്കും വൻക്രമക്കേടും നടത്തിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ബിജെപിയ്ക്ക് കിട്ടിയത് നേരിയ വിജയമാണ്. ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്തവർക്ക് അഭിവാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന താൽപര്യം മുൻനിർത്തി പ്രവർത്തിയ്ക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം ത്രിപുരയിൽ 32 സീറ്റിൽ ലീഡ് നിലനിർത്തുകയാണ് ബിജെപി. സി.പി.എം- കോൺഗ്രസ് സഖ്യം പതിനഞ്ച് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞതവണ പതിനാറ് സീറ്റുകളിൽ ജയിച്ച സി.പി.എമ്മിന് ഇക്കുറി പതിനൊന്ന് സീറ്റുകളിൽ മാത്രമാണ് ലീഡ്. 2018 തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും ജയിക്കാതിരുന്ന കോൺഗ്രസിന് സി.പി.എമ്മുമായുള്ള സഖ്യം നേട്ടമായി. നാല് സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്.തിപ്രമോദയും ലീഡ് നിലയിൽ മുന്നിലുണ്ട്.
Discussion about this post