ആലപ്പുഴ: പോക്സോ കേസിൽ സി.പി.ഐ.നേതാവ് അറസ്റ്റിൽ. സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി.വി.ഗ്രാം കോളനിയിൽ സതീശനാണ് പിടിയിലായത്. അർത്തുങ്കൽ പോലീസാണ് 55 കാരനായ സതീശനെ പിടികൂടിയത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിംഗനിടെ ആണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് അറസ്റ്റിലായ പ്രതി. ഇയാളെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.
Discussion about this post