കൊച്ചി: ഏഷ്യാനറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിൽ കൈ കഴുകി ഇടത് നേതാക്കൾ. കരുതികൂട്ടിയുള്ള അതിക്രമം അറിയില്ലെന്നും അപലപനീയമെന്നും പറഞ്ഞാണ് പല ഇടത് നേതാക്കളും കൈ ഒഴിഞ്ഞത്. പ്രതിഷേധത്തെ പറ്റി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
മാദ്ധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. എസ്എഫ്‌ഐ അതിക്രമം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തനിക്ക് വിഷയമറിയില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു.
എസ്എഫ്‌ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് അതിക്രമമുണ്ടായത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് ഇരച്ചെത്തുകയും തടയാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തള്ളിമാറ്റി നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. ഇവർക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പോലീസ് കേസെടുത്തത്.
Discussion about this post