തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ന് തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്ക് പന്ത്രണ്ട് ഇടങ്ങളിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജൻ എത്തിയത്.
പാർട്ടിയുമായി ഇടഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്തിനാണ് ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത്. ഞങ്ങളൊക്കെ കുറേ കാലമായില്ലേ. പ്രായമൊക്കെയായി. പഴയതുപോലെ ഓടിച്ചാടി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നതു യാഥാർഥ്യമാണ്. ഒരുപാട് പ്രശ്‌നങ്ങളും അസുഖങ്ങളമുണ്ട്. യുവാക്കളെപ്പോലെ പ്രവർത്തിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജാഥാംഗത്തെ പോലെ താൻ ജാഥയോടൊപ്പം സഞ്ചരിച്ചില്ല എന്നായിരിക്കാം മാധ്യമങ്ങൾ കരുതുന്നത്. എത്ര സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കേരളത്തിലുണ്ട്. അവർ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തോ?. പങ്കെടുക്കാൻ പറ്റുന്ന സഖാക്കൾ പങ്കെടുക്കും. ചുമതലപ്പെടുത്തിയ സഖാക്കൾ നിർബന്ധമായും പങ്കെടുക്കണം. അതൊക്കെ യഥാർഥത്തിൽ അവിടെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post