ന്യൂഡൽഹി: കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിച്ചുവെന്ന് ബിജെപി. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുന്നു എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. രാഹുലിന് കഴിവില്ലെന്ന് കരുതി ഇന്ത്യ മോശമാണെന്ന് പറയാൻ സാധിക്കുമോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ തുടർന്ന് ബിജെപി നേതാവ് സംബിത് പത്ര ചോദിച്ചത്.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ കുറിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല നാല് ചോദ്യങ്ങൾ ഉന്നയിച്ചു. ശുദ്ധ അസംബന്ധമാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം എന്നായിരുന്നു കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണം.
Just because ‘Rahul Gandhi’ is not a ‘Bright Kid’, that does not mean ‘India’ is not a ‘Bright Spot’. pic.twitter.com/2jrimF1Rvl
— Sambit Patra (Modi Ka Parivar) (@sambitswaraj) March 4, 2023
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും നീതിന്യായ സംവിധാനം പക്ഷപാതപരമാണ് എന്നുമായിരുന്നു കേംബ്രിഡ്ജിൽ പോയി രാഹുൽ പ്രസംഗിച്ചത്. ലോകവേദിയിൽ ഇന്ത്യയെ കുറിച്ച് പാകിസ്താൻ പോലും പറയാൻ ധൈര്യപ്പെടാത്ത വാക്കുകളാണ് രാഹുൽ പറഞ്ഞതെന്നും സംബിത് പത്ര പറഞ്ഞു.
സൗഹാർദം ആഗ്രഹിക്കുന്ന ഒരു സവിശേഷ രാജ്യമാണ് ചൈനയെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. മഞ്ഞ നദിയാണ് ചൈനയെ ഒരു രാഷ്ട്രമാക്കി നിലനിർത്തുന്നതെന്നും ആരോ പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ പറയുന്നു. ഇന്ത്യയിലെ ഗംഗയിൽ ഇറങ്ങാൻ ധൈര്യപ്പെടാത്ത ആളാണ് ചൈനയിലെ മഞ്ഞ നദിയെ പ്രശംസിക്കുന്നതെന്നായിരുന്നു സംബിത് പത്രയുടെ പരിഹാസം.
രാഹുൽ ഗാന്ധിയുടെ വിദേശങ്ങളിലെ പ്രചാരണങ്ങൾ രാജ്യതാത്പര്യത്തെ അപമാനിക്കുന്നവയാണ് എന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയുടെ വാക്കുകൾ. രാഹുൽ ഗാന്ധിയോട് സുപ്രധാനമായ നാല് ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.
പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സുപ്രീം കോടതിയുടെ നടപടികളെ രാഹുൽ അംഗീകരിക്കുന്നുണ്ടോ എന്ന് ഷെഹ്സാദ് പൂനാവാല ചോദിച്ചു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് ആക്രമിക്കപ്പെടുകയാണ് എന്നാണ് രാഹുൽ പറയുന്നത്. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലെ 180 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എന്തൊകൊണ്ട് 8ൽ ഒതുങ്ങുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു എന്ന് പൂനാവാല ചോദിച്ചു. ആരുടെ കാലത്തായിരുന്നു രാജ്യത്തെ വലിയ പത്ത് കലാപങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം രാഹുലിനോട് ചോദിച്ചു.
രാജ്യത്തെ സംവിധാനങ്ങൾ അപകടത്തിലാണ് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ആരുടെ കാലത്തായിരുന്നു സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വരെ അസ്ഥിരപ്പെടുത്തിയ അടിയന്തിരാവസ്ഥ എന്ന് ഷെഹ്സാദ് പൂനാവാല രാഹുൽ ഗാന്ധിയോട് ചോദിച്ചു. ബലാക്കോട്ട് ആക്രമണ സമയത്ത് ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പാകിസ്താനൊപ്പം നിന്ന പ്രസ്താവനകൾ ആരാണ് ഉന്നയിച്ചതെന്നും അദ്ദേഹം രാഹുൽ ഗാന്ധിയോട് ചോദിച്ചു.
Discussion about this post