തിരുവനന്തപുരം: കാമുകിയെ ചൊല്ലി തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ തമ്മിലടി. ബാലരാമപുരത്ത് മടുവൂർ പാറയിലാണ് സംഭവം. അക്രമത്തിൽ പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. തുടർന്ന് പോലീസ് എത്തി കാമുകിയെയും ആൺസുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി.
പെൺകുട്ടിയുമായി ഒരു സുഹൃത്ത് ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പ്രകോപിതനാവുകയും പരസ്പരം വാക്കേറ്റത്തിലാവുകയും പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുകയും ബൈക്ക് അടിച്ച് തകർക്കുകയുമായിരുന്നു.
Discussion about this post