ന്യൂഡൽഹി: ദശലക്ഷക്കണക്കിന് ജീവജാലങ്ങളുമായിട്ടാണ് നമ്മൾ മനുഷ്യർ ഈ ഭൂമി പങ്കിടുന്നത്. പ്രകൃതിയുടെ നിയമപ്രകാരം ചെറുതും വലുതുമായ എല്ലാ ജീവജാലങ്ങളും ഇവിടെ സ്വതന്ത്രരായി നടക്കാൻ അർഹരാണ്. എങ്കിലും പലരും മൃഗങ്ങളേയും പക്ഷികളേയുമൊക്കെ തടവിലാക്കി വയ്ക്കാറുണ്ട്. എന്നാൽ ജീവികൾക്ക് ഏറ്റവും മികച്ച ആവാസവ്യവസ്ഥ ലഭിക്കാൻ സഹായിക്കുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്. മൃഗങ്ങളേയും പക്ഷികളേയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടുന്ന ഒരു വീഡിയോ ആണിത്. സ്വാതന്ത്ര്യം ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ രക്ഷാപ്രവർത്തകർ മൃഗങ്ങളെ കാടുകളിലേക്ക് തുറന്ന് വിടുന്നതായി കാണാം.
This is how freedom looks like. pic.twitter.com/EFUp4fT2sO
— Parveen Kaswan, IFS (@ParveenKaswan) March 4, 2023
ചിമ്പാൻസികൾ, മാനുകൾ, ചീറ്റകൾ, പക്ഷികൾ, കുതിരകൾ, തുടങ്ങിയ മൃഗങ്ങളെയെല്ലാം കൂടുകളിൽ നിന്നും അവരുടേതായ ചുറ്റുപാടികളിലേക്ക് തുറന്ന് വിടുകയാണ്. 13 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ എന്നാണ് പലരും ഇതിന് കമന്റായി കുറിച്ചിരിക്കുന്നത്.
Discussion about this post