കൊച്ചി: മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനർ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ.
തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.
യുവതിയെ മന്ത്രവാദ പൂജ നടത്തിയ സ്വർണാഭരണങ്ങൾ ധരിച്ചാൽ പുനർവിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളുണ്ടെന്നാണ് വിവരം.
Discussion about this post