തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഗായിക ചിത്ര. തിരുവനന്തപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു ചിത്ര പൊങ്കാലയർപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഗായിക സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടുവഴി പങ്കുവച്ചിട്ടുണ്ട്.
വീട്ടു മുറ്റത്ത് പൊങ്കാല അടുപ്പ് കൂട്ടിയായിരുന്നു ചിത്ര പൊങ്കാലയിട്ടത്. മൺ കലത്തിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ഉരുളിയിൽ ആയിരുന്നു നിവേദ്യം ഉണ്ടാക്കിയത്. തുടർന്ന് പ്രസാദം കുടുംബാംഗങ്ങൾക്ക് നൽകി. മുൻ വർഷങ്ങളിലും ചിത്ര വീട്ടിൽ തന്നെയായിരുന്നു പൊങ്കാല അർപ്പിച്ചത്.
അതേ സമയം കൊറോണ സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പൊങ്കാലയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായത്. ചിപ്പി, സ്വാസ്വിക തുടങ്ങിയ താരങ്ങളും ക്ഷേത്രത്തിൽ എത്തി പൊങ്കാലയിട്ടു. നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി വീട്ടിലായിരുന്നു ഇക്കുറി പൊങ്കാലയിട്ടത്.
Discussion about this post