തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ആക്രമണത്തിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലുട്ടാപ്പി സതീഷിന് വെട്ടേറ്റു. മാരകമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടിയത്. സതീഷിന്റെ മുൻ കൂട്ടാളി സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി തലസ്ഥാനത്ത് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനിടെ നഗരമദ്ധ്യത്തിൽ നടന്ന ആക്രമണം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതര ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്ന് പോലുമുള്ള ഭക്തർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊങ്കാല അർപ്പിക്കുന്നതിനിടെയായിരുന്നു ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.
Discussion about this post