ന്യൂഡൽഹി: രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഹരിനായ മന്ത്രി കമൽ ഗുപ്ത. റോഹ്തക്കിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ന് മുൻപ് നമ്മൾ ശക്തരായിരുന്നില്ല, എന്നാലിന്ന് ശക്തരായി കഴിഞ്ഞിരിക്കുന്നു. കശ്മീരിലെ നമ്മുടെ പ്രദേശം പാകിസ്താൻ പിടിച്ചെടുത്തു. ഇന്ന് അവിടെ ഇന്ത്യയിലേക്ക് ചേരാനുള്ള ശബ്ദവും ഉയരുന്നുണ്ട്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഏത് നിമിഷവും, പാക് അധീന കശ്മീർ യുടെ ഭാഗമാകും, ഇത് പ്രധാനമന്ത്രി മോദിയുടെ കീഴിൽ മാത്രമേ നടക്കൂയെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു; ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?
സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടതിന് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും പ്രതിപക്ഷ നേതാക്കളെ അദ്ദേഹം ‘ജയ്ചന്ദ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു – 12-ാം നൂറ്റാണ്ടിലെ രജപുത്ര രാജാവിനെ പരാമർശിച്ച്. മുഹമ്മദ് ഘോറിയുമായുള്ള രണ്ടാം തരൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാനെ ഒറ്റിക്കൊടുത്തു.
നമ്മുടെ സൈനികർ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന ജയ്ചന്ദിനെപ്പോലുള്ള ആളുകൾ ഇന്നും സജീവമാണ്, മന്ത്രി പറഞ്ഞു. ‘രാജ്യത്തെ തകർത്തതിന്’ ഉത്തരവാദികൾ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചവരാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗുപ്ത പറഞ്ഞു .
Discussion about this post