ന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കാണ് ഉള്ളത്. പുതിയ ഇന്ത്യയുടെ ശക്തിയാണ് സ്ത്രീകൾ എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ആശംസകൾ അറിയിച്ചത്.
ലോക വനിതാ ദിനത്തിൽ നമ്മുടെ നാരികൾ സ്വന്തമാക്കിയ നേട്ടങ്ങളെ ആദരിക്കാം. ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇതിൽ നമുക്ക് സന്തോഷിക്കാം. സത്രീകളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്രസർക്കാർ നിരന്തരം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പുതിയ ഇന്ത്യയ്ക്കായി നാരി ശക്തി എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കരുത്തരായ സ്ത്രീകൾ ഉള്ളതിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. ത്യാഗത്തിലൂടെയും ആത്മധൈര്യത്തിലൂടെയും രാജ്യത്തെ കെട്ടിപ്പടുക്കുന്നവരാണ് സ്ത്രീകൾ. ഇവരുടെ നിശ്ചയദാർഢ്യവും മനോധൈര്യവും ഏവർക്കും പ്രചോദനമാണ്. ലോക വനിതാ ദിനത്തിൽ എല്ലാ സ്ത്രീകൾക്കും അഭിവാദ്യം അർപ്പിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
Discussion about this post