ബെംഗളൂരു : നടനും, സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയായിരിക്കുകയാണ് ഇപ്പോൾ . ഇതിനിടയിലാണ് ഋഷഭ് ഷെട്ടി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വരുന്നത് . മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. വനവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കത്ത് നൽകിയതിന്റെ ചിത്രവും അദ്ദേഹവും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് .
തന്റെ ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായും ഋഷഭ് ഷെട്ടി പറഞ്ഞു. ഇക്കാര്യം പറയുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു. കാന്താര എന്ന സിനിമയ്ക്ക് ശേഷമുള്ള ദിവസങ്ങളിൽ താൻ കാട് ചുറ്റി, വനാതിർത്തിയിലുള്ളവരോട് സംസാരിച്ചു, വനംവകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തി, ഈ പ്രശ്‌നങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു . അവ ഉടൻ പരിഹരിക്കുമെന്ന് അറിയിച്ചതിൽ മുഖ്യമന്ത്രിക്ക് നന്ദി.- ഇത്തരത്തിലായിരുന്നു ഋഷഭ് ഷെട്ടിയുടെ ട്വീറ്റ് ‘
കാന്താര എന്ന സിനിമ ചെയ്യുന്നതിനിടയിൽ കാടഞ്ചിയിലെ ആളുകളെ പരിചയപ്പെട്ടു. ഫോറസ്റ്റ് ഓഫീസറുമായും ജീവനക്കാരുമായും ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചു. വനപ്രശ്നം, കാട്ടുതീ തുടങ്ങി ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. 20 ഇനങ്ങളടങ്ങിയ കത്ത് ഞങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹം പോസിറ്റീവായി പ്രതികരിച്ചു, ഇത്തരമൊരു മുഖ്യമന്ത്രിയെ ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
Discussion about this post