തിരുവനന്തപുരം: ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രം വിട്ട കാർ പാഞ്ഞു കയറി വിദ്യാർത്ഥി മരിച്ചു. കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെടിസിടി ആർട്‌സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽഫിയ എന്ന വിദ്യാർത്ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആതിര പി. ഗായത്രി, ആമിന, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയവരാണ് പരിക്കേറ്റ മറ്റു വിദ്യാർഥികൾ. പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post