കൊച്ചി: സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂ ആയ വയനാട് സ്വദേശി ഷാഫിയാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. 1,487 ഗ്രാം സ്വർണ മിശ്രിതവുമായാണ് ഇയാൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റിന്റെ വലയിലായത്.
ബഹ്‌റൈൻ- കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആണ് ഷാഫി. ഇയാൾ സ്വർണം കടത്തുന്നതായി പ്രിവൻറീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റിവച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
Discussion about this post