ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് പ്രതിരോധ ശേഷിയും പ്രതികരണശേഷിയും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിരോധ മേഖലയിൽ രാജ്യം നേട്ടം കൈവരിക്കുന്നതിനോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തക്കതായ മറുപടി കൊടുക്കാനും ഇന്ത്യ മടിക്കാറില്ല.
ഇന്ത്യാ വിരുദ്ധ തീവ്രവാദ സംഘങ്ങളെ പിന്തുണയ്ക്കുന്നതിൽ നീണ്ട ചരിത്രമുള്ള രാജ്യമാണ് പാകിസ്താൻ. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുൻകാലങ്ങളെ അപേക്ഷിച്ച് സൈന്യത്തെ ഉപയോഗിച്ച് ശക്തമായ മറുപടി നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കശ്മീരിൽ ഭീകര പാകിസ്താന്റെ സഹായത്തോടെ ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും യുഎസ് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020 ലെ ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിന്റെ അസ്വസ്ഥതകൾ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകളടക്കമുള്ള കാര്യങ്ങൾക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ലെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ചൈന എന്നീ ആണവശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിന്റെ ഉയർന്ന അപകടസാധ്യതയെക്കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് യുഎസിന് ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post