മലപ്പുറം: കരിപ്പൂർ വീണ്ടും സ്വർണവേട്ട. വസ്ത്രത്തിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം, കോഴിക്കോട് സ്വദേശികൾ പിടിയിൽ. ഒരു കിലോഗ്രാമോളം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്‌സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി മുഹമ്മദ് ജുനൈദിൽ (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ കരിപ്പൂരിൽ നിന്ന് രണ്ടു കോടിയോളം രൂപയുടെ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി. മൂന്നു കേസുകളിലായി 1.8 കോടി രൂപയുടെ മൂന്നേകാൽ കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർ ഷാ, മലപ്പുറം സ്വദേശി പ്രമോദ് എന്നിവരും വിദേശ കറൻസി കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിനി ഫാത്തിമ താഹിറയും ആണ് പിടിയിലായത്.
Discussion about this post