ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ഡോക്ടറെ കഴുത്തറുത്ത് കൊന്നു. പാകിസ്താനിലെ ഹൈദരാബാദിലാണ് സംഭവം. ത്വക്ക് രോഗ വിദഗ്ധനായ ധരം ദേവ് രാത്തി ആണ് കൊല്ലപ്പെട്ട്. സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഖായ്പൂർ സ്വദേശിയായ ഹനീഫ് ലെഗാരിയാണ് പിടിയിലായത്.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഡോക്ടറുടെ പാചകക്കാരൻ പോലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയതോടെ ഡ്രൈവർ അടുക്കളയ്ക്കുള്ളിൽ നിന്ന് കത്തിയെടുത്ത് ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
24 മണിക്കൂറിനുള്ളിൽ പ്രതിയെ വീട്ടിലെത്തി പിടികൂടിയ പോലീസിനെ പാകിസ്താൻ ന്യൂനപക്ഷകാര്യ മന്ത്രി ഗിയാൻ ചന്ദ് എസ്സാരാനി അഭിനന്ദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പാകിസ്താനിൽ ഹിന്ദു സമൂഹം തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ കനക്കുന്നുണ്ട്.
Discussion about this post