അഹമ്മദാബാദ്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം നേരിട്ട് കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി പ്രധാനമന്ത്രി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും മോദിക്കൊപ്പം ഉണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ടീമുകളുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ത്യൻ ടീമിനൊപ്പം മൈതാനത്ത് ഉണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മക്കും ടീമംഗങ്ങൾക്കും ഒപ്പം അദ്ദേഹം ലഘുസംഭാഷണവും നടത്തി.
പരമ്പരയിലെ നിർണായകമായ നാലാമത്തെയും അവസാനത്തെയും മത്സരമാണ് അഹമ്മദാബാദിൽ നടക്കുന്നത്. പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
അതേസമയം നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലാണ്. നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 86 റൺസുമായി ബാറ്റിംഗ് തുടരുന്ന ഓപ്പണർ ഉസ്മാൻ ഖവാജയാണ് ഓസീസിന്റെ ടോപ് സ്കോറർ. 11 റൺസുമായി കാമറൂൺ ഗ്രീനും ക്രീസിലുണ്ട്. സന്ദർശകർക്ക് വേണ്ടി ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് 38 റൺസും ഓപ്പണർ ട്രാവിസ് ഹെഡ് 32 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 2 വിക്കറ്റുകൾ വീഴ്ത്തി. അശ്വിനും ജഡേജക്കും ഓരോ വിക്കറ്റ് ലഭിച്ചു.
https://twitter.com/BCCI/status/1633683649743974400
Discussion about this post