പട്‌ന: ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാനായി ഹാജരാകാൻ സിബിഐ തേജസ്വിനോട് ആവശ്യപ്പെടുന്നത്.
നേരത്തേ തേജസ്വിയുടെ ഡൽഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തിയിരുന്നു. ഇതേ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ നിയമനങ്ങൾക്ക് കൈക്കൂലിയായി ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതിവാങ്ങിയെന്നാണ് കേസ്.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയൽ സമൻസ് അയച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം റാബ്റി ദേവിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് റെയ്ഡോ തിരച്ചിലോ അല്ലെന്നും സിബിഐ വൃത്തങ്ങൾ അറിയിതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Discussion about this post