ന്യൂഡൽഹി : സംസ്ഥാനങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കരുതെന്ന് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിക്കരുത് എന്നാണ് നിർദ്ദേശം.
രാജ്യത്ത് വൈദ്യുത ക്ഷാമമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കരുത്. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവേറ്റാൻ രാജ്യത്തെ എല്ലാ കൽക്കരി വൈദ്യുതി പ്ലാന്റുകളും ഈ മാസം 16 മുതൽ പൂർണമായി പ്രവർത്തനമാരംഭിക്കും. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണം എന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾക്ക് ദൗർലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ആവശ്യം വർദ്ധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Discussion about this post