തിരുവനന്തപുരം: കടുത്ത വേനലിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്.
മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.
പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 41.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് എരുമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയത്.
മഴ എത്തിയാൽ സംസ്ഥാനത്ത് കൊടും ചൂടിന് ശമനമായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചില സ്ഥലങ്ങളിൽ ചൂടിന് നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Discussion about this post