കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ 11 ാം നാൾ പ്രതികരിച്ച് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. കപ്പിത്താനില്ലാതെ മാലിന്യ പുക മലയിൽ തട്ടി തകരുന്ന കപ്പലാകരുത് ഈ നാടിന്റെ ഭരണ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഒരു രാഷ്ട്രീയ വ്യവസ്ഥ പരാജയപ്പെടുന്നതിന്റെ നേർകാഴ്ചയാണിത്. കരാറുകൾ, ഉപകരാറുകൾ. ഭരണ -പ്രതിപക്ഷ ഭേദമില്ലാത്ത അനാസ്ഥ.ഈ ഗ്യാസ് ചേമ്പറിൽ എല്ലാവരും നഗ്‌നരാണ് സാർ. കപ്പിത്താനില്ലാതെ മാലിന്യ പുക മലയിൽ തട്ടി തകരുന്ന കപ്പലാകരുത് ഈ നാടിന്റെ ഭരണ സംവിധാനമെന്നാണ് അരുൺ കുമാർ കുറിച്ചത്.
അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Discussion about this post