കൊച്ചി: കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചതിൽ വിമർശനവുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻലോറൻസിന്റെ മരണത്തിനുത്തരവാദി കൊച്ചി കോർപ്പറേഷനാണന്നും മേയർക്കെതിരെ ബോധപൂർവമായ നരഹത്യക്ക് കേസെടുക്കണമെന്നും സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
കൊച്ചി നഗരത്തെ വിഷപ്പുകയിലാക്കിയ കോർപ്പറേഷന്റേയും അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന സംസ്ഥാനസർക്കാരിന്റെയും ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ പാലാരിവട്ടം ബൈപ്പാസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡൻറ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ ഗണേഷ്, ദിനിൽ ദിനേശ്,
ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്യാമപ്രസാദ്, കാർത്തിക് പാറയിൽ, സെക്രട്ടറി സന്ദീപ് നന്ദനം ,അനുരൂപ് വരാപ്പുഴ,സോഷ്യൽ മീഡിയ കൺവീനർ കണ്ണൻ തുരുത്ത്, മീഡിയ കൺവീനർ അരുൺ രാജ്,ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ്,കമ്മിറ്റി അംഗങ്ങളായ ലിന്റോ, ജിതിൻ, വിനൂപ്, അഖിൽ , പ്രവർത്തകരായ ഹരീഷ്, പ്രദീപ്,ശ്രീജിത്ത്, അക്ഷയ്, സുധീഷ്, ഉണ്ണി,വിവേക്, ഹരിലാൽ എന്നവർ പങ്കെടുത്തു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post