തിരുവനന്തപുരം: ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. രാജ്യത്തിന് ഇത് ചരിത്ര നിമിഷമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
നാട്ടു നാട്ടു എന്ന ഗാനം രചിച്ച കീരവാണിയ്ക്കും ആർആർആറിന്റെ അണിയറ പ്രവർത്തകർക്കും, ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഷോർട് ഫിലിമിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും സംഘത്തിനുമായിരുന്നു അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നത്. ഒാസ്‌കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഈ ദിനം രാജ്യത്തിന് ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയുടെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയർത്തിയ കീരവാണിയ്ക്കും കാർത്തികി ഗോൺസാൽവസിനും നന്ദി. ഇനിയും കൂടുതൽ അതിർ വരമ്പുകൾ ഭേദിച്ച് വിജയം സ്വന്തമാക്കി ഏവരെയും പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്നും പിണറായി ട്വീറ്റ് ചെയ്തു.
ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനാണ് ദ എലഫന്റ് വിസ്പറേഴ്‌സിന് പുരസ്‌കാരം ലഭിച്ചത്.
Discussion about this post