രണ്ട് കണ്ണിനും കാഴ്ച ശക്തിയില്ലാത്ത യുവാവിന് സമൂഹത്തിൽ മികച്ച ജോലി നേടിയെടുക്കാൻ സഹായിച്ച കഥ തുറന്ന് പറഞ്ഞ് എബിവിപി പ്രവർത്തകനായ സനൂപ് സനു. അക്രമരാഷ്ട്രീയത്തിന് ഇരയായി തന്റെ ഒരു കണ്ണിന് അന്ധത ബാധിച്ചെങ്കിലും അതിൽ ഭയപ്പെട്ട് പിന്തിരിയാതെ സമൂഹത്തിലെ യുവാക്കൾക്ക് വേണ്ടി പി എസ് സി പഠന കേന്ദ്രം ആരംഭിച്ചയാളാണ് സനൂപ് സനു. ഇരു കണ്ണിനും കാഴ്ചയില്ലാത്ത വിഷ്ണു എന്ന യുവാവ് നടത്തിയ കഠിന പരിശ്രമമാണ് സനൂപ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
സനൂപിന്റെ കുറിപ്പിലേക്ക്,
കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു fb പോസ്റ്റ് ഇടുന്നത്. 2014 ൽ ഞാൻ ഏകലവ്യ എന്ന മത്സര പരീക്ഷാ കേന്ദ്രം തുടങ്ങുമ്പോൾ മനസ്സിൽ പല ചിന്തകളും ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം അക്രമ രാഷ്ട്രീയത്തിൽ ഒരു ഭാഗം അന്ധത ബാധിച്ച എനിക്ക് സമൂഹത്തിൽ ഒരു മാറ്റം ഉണ്ടാക്കി മാതൃക കാണിച്ചു കൊടുക്കണം എന്ന ചിന്തയും ഒരു നേരിയ വാശിയുമായിരുന്നു. കേവലം 1000/- രൂപ രജിസ്‌ട്രേഷൻ ഫീസ് വാങ്ങി ഒരു വർഷത്തെ PSC പഠനം കുട്ടികൾക്ക് നൽകി തുടങ്ങിയപ്പോൾ അത് എത്ര നാൾ തുടരാൻ സാധിക്കും എന്ന് ചിന്ത ഉണ്ടായിരുന്നു. പറ്റുന്നിടത്തോളം മുന്നോട്ടു കൊണ്ടുപോകാം എന്ന് കരുതി മുന്നോട്ട് പോയി. ഇന്നും ഫീസിൽ അല്പം മാറ്റം വന്നിട്ടുണ്ടെങ്കിലും (നേരിയ തോതിൽ മാത്രം )?? തുടർന്നു കൊണ്ടുപോകുന്നു. ഇന്ന് ഒരു കോൾ വന്നു. വിഷ്ണുവാണ് വിളിച്ചത്. അവന് ജോലി കിട്ടി. അതും ബാങ്കിൽ (SBI). വളരെ സന്തോഷം തോന്നി. നിങ്ങൾ കരുതും ഒരു വ്യക്തിക്ക് ജോലി കിട്ടിയാൽ ഇത്ര പഞ്ച് കൊടുക്കേണ്ട കാര്യമുണ്ടോന്ന്. ഉണ്ട് . എന്താന്നല്ലേ – കാരണo അവൻ എന്നെ പോലെ അല്ല .അവന് രണ്ട് കണ്ണും കാണില്ല .അവൻ ആദ്യം ഏകലവ്യ യിൽ വന്നത് ഞാൻ ഓർക്കുന്നു. എല്ലാം നഷ്ട്ടപ്പെട്ടു എന്നു കരുതിയിരുന്ന അവനെ ബിബിനാണ് കൊണ്ടുവന്നത്. അതിന് ശേഷം ഏകലവ്യ യിലെ കുട്ടികൾ അവനെ ചേർത്ത് പിടിച്ചു. ബിബിനെ എടുത്തു പറയേണ്ടതാണ് – എനിക്ക് ഏകലവ്യ എന്ന സ്ഥാപനo എന്തിന് തുടങ്ങി എന്ന ചോദ്യത്തിന് ഒരു പൂർണ്ണ തൃപ്തിയോടെയുള്ള ഒരു ഉത്തരമായി. വിഷ്ണുവിന്റെ അമ്മ ഒരിക്കൽ എന്നോട് സംസാരിച്ചതും കണ്ണിൽ വെള്ളം നിറഞ്ഞതും ഓർക്കുമ്പോൾ ഇനി ഒന്ന് പോയി ആ അമ്മയെ കാണണം എന്ന് തോന്നുന്നു. ഏകലവ്യ എന്ന സ്ഥാപനം അതിന്റെ ലക്ഷ്യം കൈവരിച്ച പോലെ ഒരു തോന്നൽ. അതാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് – പറയാൻ ഇനിയും ഒരുപാടുണ്ട് – വിഷ്ണു എടുത്ത പരിശ്രമത്തെ കുറിച്ച് -അത് കാണാതെ പോകരുത്. അവൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ട്ടപ്പെട്ട് പഠിച്ചതിന്റെ ഫലം കിട്ടി. പലർക്കും ഏകലവ്യയിൽ നിന്ന് ജോലി ലഭിച്ചിട്ടുണ്ടെങ്കിലും ഈ വിജയത്തിന് തിളക്കം കൂടുതലാണ് – എല്ലാ ഭാവുകങ്ങളും വിഷ്ണുവിന് നേരുന്നു.
സ്‌നേഹപൂർവ്വം
കെ.എസ്. സനൂപ്
Discussion about this post