പത്തനംതിട്ട: ഇന്ത്യയുടെ പ്രധാനമന്ത്രി ഏറ്റവും പ്രധാനപ്പെട്ട ഒരു മതത്തിന്റെ ട്രസ്റ്റിയായിട്ടാണ് പണിയെടുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിൽ ജനങ്ങൾക്ക് ഒന്നും ചോദിക്കാനില്ലെ എന്നാണ് എം.വി ഗോവിന്ദൻ ആശങ്ക പ്രകടിപ്പിക്കുന്നത്.
ഒരുക്ഷേത്രത്തിലേയും പണം സര്‍ക്കാരിന്റെ കയ്യിലേക്ക് കിട്ടുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഒരു ക്ഷേത്രവും പിടിച്ചടുക്കാൻ സി.പി.എം നേതാക്കന്‍മാര്‍ വരില്ല എന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. സി.പി.എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ അല്ല പ്രവർത്തിക്കുന്നത്. എല്ലാവര്‍ക്കും സമാധാനപരമായ അന്തരീക്ഷത്തില്‍ മതപരമായ പ്രവര്‍ത്തനം നടത്താന്‍ സൗകര്യം വേണമെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്.
സഭാതര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ എം.വി ഗോവിന്ദനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സമരങ്ങള്‍ക്ക് ആരും എതിരല്ല.അത് എന്ത്,എന്തിന് എന്നതാണ് പ്രശ്‌നമെന്നും ഗോവിന്ദൻ മറുപടി പറഞ്ഞു.
Discussion about this post