Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മാലിന്യം ഇളക്കി മറിച്ച് നനച്ച് തീ അണയ്ക്കേണ്ടി വന്നു‘: ബ്രഹ്മപുരത്തെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി

മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾ; രണ്ട് വർഷത്തിനുള്ളിൽ പുതിയ പ്ലാന്റ്

by Brave India Desk
Mar 15, 2023, 11:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. മാലിന്യം ഇളക്കി മറിച്ച് നനച്ച് തീ അണയ്ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തത്തിൽ പോലീസ് അന്വേഷണം, വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവ നടക്കുമെന്നും നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ നിർദേശിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. തീ അണയ്ക്കാൻ കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചുവെങ്കിലും പ്രായോഗികമല്ലെന്ന അഭിപ്രായമാണ് ഉയർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കും. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർച്ച് 21, 23 തീയതികളിലായി ഇതിനായി ലോകബാങ്ക് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയർ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍, എയര്‍ഫോഴ്‌സ്, ബി പി സി എല്‍, എച്ച് പി സി എല്‍, സിയാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും അണിചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.

ബ്രഹ്‌മപുരത്ത് വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തില്‍ കത്തിയതും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. തീയണക്കാനുള്ള വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാന്‍ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു മുതല്‍ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലും തയാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കല്‍ കോളേജിലും രണ്ട് താലൂക്ക് ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍, ജില്ലാ ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍, കളമശേരി ആശുപത്രിയില്‍ സ്മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവര്‍ത്തങ്ങളില്‍ നന്നായി സഹകരിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചു.

നാലാം തീയതി മുതല്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

 

Tags: kerala legislative assemblyldf governmentBrahmapuram FirePinarayi Vijayancpim
Share10TweetSendShare

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന്  ശിവൻകുട്ടി

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

Discussion about this post

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies