എറണാകുളം: കൊച്ചി നഗരമദ്ധ്യത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ക്രൈം പത്രാധിപർ നന്ദകുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയായിരുന്നു നടു റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇവരെ രക്ഷിച്ചു.
രാവിലെയായിരുന്നു സംഭവം. നഗരത്തിൽ എത്തിയ യുവതി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടതോടെ എല്ലാവരും ഓടി കൂടി യുവതിയെ ശ്രമത്തിൽ നിന്നും പിൻതിരിപ്പിച്ചു.
ക്രൈം നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപിച്ചായിരുന്നു യുവതി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. നിലവിൽ ഇവർ ആശുപത്രിയിലാണ്.
Discussion about this post