കണ്ണൂർ : സ്വണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വർണ്ണക്കടത്ത് കേസിൽ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എംവി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്
സ്വപ്‌ന സുരേഷിന്റെ പരാമർശം തെറ്റാണ്. അത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നും, പരാമർശം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ആരോപണം പിൻവലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നും നോട്ടീസിലുണ്ട്. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി സ്വപ്‌ന സുരേഷ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിജേഷ് പിള്ള എന്നയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറുകയും ഇതുവരെ നടത്തിയ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി പറയുകയും ചെയ്യണമെന്നായിരുന്നു ഭീഷണി. മറ്റൊരു നാട്ടിൽ പോയി പുതിയൊരു ജീവിതം ആരംഭിക്കാൻ 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post