തിരുവനന്തപുരം: യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ് മുസ്ലീം വ്യക്തി നിയമങ്ങളിൽ സ്ത്രീവിവേചനം ഉണ്ടെന്ന് ചിലർ വാദിക്കുന്നതെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ്. ശരീഅത്ത് നിയമങ്ങൾ പരിഷ്‌കരിക്കാവുന്നതല്ലെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഖൂർ ആനിലൂടേയും പ്രവാചക വചനങ്ങളിലൂടേയും സ്ഥാപിതമായ നിയമങ്ങൾ പൂർണമായും ദൈവീകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടേയും കുടുംബങ്ങളുടേയും സംരക്ഷണ ബാധ്യത ഇസ്ലാം പൂർണമായും പുരുഷനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും ഇമാം കൂട്ടിച്ചേർത്തു.
മുസ്ലീം പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ അഭിഭാഷകനും നടനുമായ ഷുക്കൂർ-ഷീന ദമ്പതികൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമങ്ങൾ വീണ്ടും തുറന്ന ചർച്ചയ്ക്ക് വിഷയമായി തീർന്നത്.
Discussion about this post