ന്യൂഡൽഹി : വിദേശ പര്യടനത്തിന് പിന്നാലെ രാജ്യത്തെത്തിയ രാഹുൽ ഗാന്ധി സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ട്രോളുകൾക്ക് ഇരയാവുകയാണ്. രാഹുലിന്റെ കൈയ്യിലിരുപ്പ് തന്നെയാണ് ഇതിനെല്ലാം കാരണം. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിലിരുന്ന് വിഡ്ഢിത്തം വിളമ്പിയതോടെ ട്രോളന്മാരും അത് ഏറ്റെടുത്തു.
പത്രസമ്മേളനത്തിനിടയിലും രാഹുൽ ഗാന്ധിയെ എന്താണ് പറയേണ്ടത് എന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശ് പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ”നിർഭാഗ്യവശാൽ ഞാൻ എംപിയായി” എന്നാണ് മാദ്ധ്യമങ്ങൾക്ക് മുന്നിലിരുന്ന് രാഹുൽ പറഞ്ഞത്. എന്നാൽ രാഹുലിന്റെ പരാമർശം തെറ്റിപ്പോയെന്ന് മനസിലാക്കിയ ജയ്‌റാം രമേശ് പ്രസ്താവന തിരുത്താൻ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. ” നിങ്ങളുടെ നിർഭാഗ്യം കൊണ്ട് ഞാൻ എംപിയായി, എന്ന് പറയൂ… അവർ നിങ്ങളെ കളിയാക്കും” എന്നാണ് ജയ്‌റാം രമേശ് പറഞ്ഞത്. ഇതോടെ രാഹുൽ പ്രസ്താവന തിരുത്തി ജയ്‌റാം രമേശ് പഠിപ്പിച്ച് തന്നപടി മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു.
Well Jairam it is unfortunate for us that he is an MP in the August Parliament he so badly undermines & betrays..
Sad that he can’t even make a statement without being coached! Wonder who coached him for his foreign intervention statement? pic.twitter.com/wOO3nTZ7TO
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) March 16, 2023
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പരിഹാസവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ” രാഹുൽ ഗാന്ധി എംപിയായത് ഞങ്ങളുടെ നിർഭാഗ്യമാണ് ജയ്‌റാം രമേശ് എന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറയുന്നത്. കോച്ചിംഗ് കിട്ടാതെ രാഹുലിന് ഒന്നും സംസാരിക്കാൻ പോലും സാധിക്കുന്നില്ല എന്നത് വേദനാജനകമാണ്. വിദേശ രാജ്യത്തെത്തി നടത്തിയ പ്രസംഗത്തിന് ആരാണ് കോച്ചിംഗ് നൽകിയത് എന്നാണ് ഇപ്പോഴത്തെ സംശയം എന്നും ഷെഹസാദ് പൂനാവാല കൂട്ടിച്ചേർത്തു.”
कठपुतली की सबसे बड़ी बदक़िस्मती यह है कि उसे पता नहीं की उसे चलाने वाला कौन है – A dialogue from #TheTashkentFiles
— Vivek Ranjan Agnihotri (@vivekagnihotri) March 16, 2023
രാഹുലിനെ വിമർശിച്ചുകൊണ്ട് സംവിധായകൻ വിവേക് അഗ്നിഹോത്രിയും രംഗത്തെത്തി. ”ഒരു പാവയുടെ ഏറ്റവും വലിയ ദൗർഭാഗ്യം എന്താണെന്നാൽ ആരാണ് തന്നെ നിയന്ത്രിക്കുന്നതെന്ന് അറിയാത്തതാണ്” വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ദി താഷ്‌കെന്റ് ഫയൽ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലെ ഡയലോഗാണിത്.
Discussion about this post