ഇടുക്കി: നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവിനെയും കൂട്ടാളിയെയും പിടികൂടി. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പില്ലാട്ട് സിബി(57),ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ (44) എന്നിവരാണ് പിടിയിലായത്.
ചപ്പാത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്. ബാഗിൽ ഉണക്കി സൂക്ഷിച്ച നിലയിവായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശ്ശി പോലീസുമായി ചേർന്നാണ് പരിശോധന നടത്തിയത്.
Discussion about this post