ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താൻ ധനസഹായം നൽകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ സ്ഥാപക അംഗം ഷെയ്ഖ് അബ്ദുൾ റഹീം മുസ്ലീം ദോസ്ത്. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഫണ്ട് നൽകിയത് പാകിസ്താനും ഐഎസിന്റെ കേന്ദ്ര സംഘവും ആണെന്ന് ഷെയ്ഖ് അബ്ദുൾ റഹീം മുസ്ലീം ദോസ്ത് കൂട്ടിച്ചേർത്തു.
താലിബാൻ അനുകൂല മാദ്ധ്യമമായ അൽ മെർസാദിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അടുത്തിടെയാണ് ഇയാൾ താലിബാന് മുന്നിൽ കീഴടങ്ങിയത്.
2015ൽ സിറിയയിലും ഇറാഖിലും ഐഎസ് വേരുകൾ പടർത്തുമ്പോൾ പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് ലക്ഷക്കണക്കിന് രൂപ നൽകിയെന്ന് ഷെയ്ഖ് അബ്ദുൾ റഹീം മുസ്ലീം ദോസ്ത് പറയുന്നു.
കാബൂളിലെ പാകിസ്താൻ എംബസി ആക്രമിച്ചതെല്ലാം വെറും നാടകമായിരുന്നുവെന്ന് ഭീകരൻ ചൂണ്ടിക്കാട്ടി. കാബൂളിലെപാക് എംബസി ആക്രമണം വെറും നാടകമായിരുന്നു. പാകിസ്താൻ അംബാസഡർക്ക് ഒന്നും സംഭവിച്ചില്ല. ഒരു അംഗരക്ഷകന് മാത്രമാണ് പരിക്കേറ്റത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ഗ്രൂപ്പിനെ വെള്ളപൂശാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ഭീകരൻ പറഞ്ഞു.
Discussion about this post