ന്യൂഡൽഹി: ഓസ്കർ നേട്ടത്തിന് പിന്നാലെ ആർ ആർ ആർ നായകൻ രാംചരണിനെയും പിതാവും തെലുങ്ക് സൂപ്പർ താരവുമായ ചിരഞ്ജീവിയെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ വെച്ചാണ് അമിത് ഷാ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചാ വേളയിൽ ചിരഞ്ജീവി അമിത് ഷായെ ഷാൾ അണിയിച്ചു. രാംചരൺ അമിത് ഷായ്ക്ക് ബൊക്കെ സമ്മാനിച്ചു. അമിത് ഷാ രാംചരണിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഇന്ത്യൻ സിനിമയിലെ രണ്ട് അഭിമാന സ്തംഭങ്ങൾ എന്നാണ് അമിത് ഷാ രാംചരണിനെയും ചിരഞ്ജീവിയെയും വിശേഷിപ്പിച്ചത്. ഇരുവരെയും കാണാൻ കഴിഞ്ഞത് സന്തോഷകരമാണ്. ഇന്ത്യൻ സംസ്കാരത്തെയും സമ്പദ്ഘടനയെയും വലിയ തോതിൽ ശക്തിപ്പെടുത്താൻ തെലുങ്ക് സിനിമകൾക്ക് സാധിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ അഭിനന്ദനങ്ങൾക്ക് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നുവെന്ന് ചിരഞ്ജീവിയും രാംചരണും പറഞ്ഞു. ആർ ആർ ആറിന്റെ വിജയം മുഴുവൻ ടീമിന്റെയും വിജയമാണ്. ഇന്ത്യൻ സിനിമാ വ്യവസായത്തിന് ആകെ അവകാശപ്പെട്ടതാണ് ഈ വിജയമെന്നും ഇരുവരും പറഞ്ഞു.
ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ ഓസ്കർ. അമിത് ഷായുടെ നല്ല വാക്കുകൾ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ ഭാവിക്ക് ഊർജ്ജമേകുമെന്നും ചിരഞ്ജീവിയും രാംചരണും അറിയിച്ചു.
#WATCH | Union Home Minister Amit Shah met RRR fame actor Ram Charan and his father Chiranjeevi in Delhi. Home Minister congratulated them after 'Naatu Naatu' won Oscars pic.twitter.com/Tumzecmzev
— ANI (@ANI) March 17, 2023
https://twitter.com/KChiruTweets/status/1636778519039557635
Discussion about this post