പാലക്കാട് : കല്ലേപ്പുള്ളിയിലെ മിൽമ പ്ലാൻറിൽ വാതകം ചേരുന്നുവെന്ന പരാതിയുമായി നാട്ടുകാർ. ഇതേ തുടർന്ന് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വാതക ചോർച്ച നേരിയ തോതിൽ ഉണ്ടായെന്നും അത് അപ്പോൾ തന്നെ പരിഹരിച്ചെന്നും മിൽമ വ്യക്തമാക്കി.
അമ്പലക്കാട് കോളനിയിലെ ആളുകളാണ് മിൽമ പ്ലാന്റിലെ അമോണിയം വാതകം ചോർന്നതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവയാണ് കുട്ടികൾക്കുണ്ടാകുന്നത്. ഇതേ തുടർന്ന് നിരവധി തവണ കുട്ടികൾ ചികിത്സ തേടിയെന്നും പ്ലാന്റിൽ നിന്നുള്ള വാതക ചോർച്ച അടിക്കടി ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ ആറ് മാസം കൂടുമ്പോൾ പ്ലാന്റിൽ പരിശോധന നടത്താറുണ്ടെന്ന് മിൽമ വ്യക്തമാക്കി. തകരാറു കണ്ടെത്തിയാൽ അപ്പോൾ തന്നെ അമോണിയം ലൈനുകൾ മാറ്റാറുണ്ട്. അപ്പോൾ ചെറിയ തോതിലുള്ള മണം ഉണ്ടാകാറുണ്ട്അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുൻകരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികൾ കൈക്കൊള്ളാമെന്നും ആധികൃതർ വ്യക്തമാക്കി.
അതേസമയം അമോണിയം പ്ലാന്റിൽ നിന്നുള്ള ചോർച്ച ആളുകളെ ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്ത് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.













Discussion about this post