ന്യൂഡൽഹി: വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജയിലിൽ നിന്നും ആശംസ നേർന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഭയപ്പെടരുത് എന്നും, ഇപ്പോൾ ശ്രദ്ധ പഠനത്തിൽ മാത്രമായിരിക്കണമെന്നുമാണ് സിസോദിയയുടെ സന്ദേശം. സിസോദിയയ്ക്ക് വേണ്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് സന്ദേശം പങ്കുവച്ചത്.
ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥിക്കുള്ള സന്ദേശം. താൻ ഇവിടെ സുഖമായി ഇരിക്കുന്നു. തന്നെക്കുറിച്ച് ഓർത്ത് വിഷമിക്കരുത്. ഇപ്പോൾ പഠനത്തിൽ മാത്രമായിരിക്കണം ശ്രദ്ധയെന്നും മനീഷ് സിസോദിയ പറഞ്ഞതായി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ഇന്ന് മനീഷ് സിസോദിയ നമുക്കൊപ്പമില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചില വിദ്യാർത്ഥികൾ തന്റെ അടുത്ത് എത്തി സിസോദിയയെ കാണാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. വ്യാജ കേസിന്റെ പേരിലാണ് അദ്ദേഹം അറസ്റ്റ് വരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഈ ലോകത്തിന് മുഴുവൻ അക്കാര്യം അറിയാമെന്ന് താൻ മറുപടി നൽകിയെന്നും സിസോദിയ വ്യക്തമാക്കി.
Discussion about this post