ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ന്യായീകരിച്ച് അരവിന്ദ് കെജ്രിവാൾ. സിസോദിയ പാവമാണ്. ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണെന്ന് കെജ്രിവാൾ ഡൽഹിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു ചടങ്ങിൽ പറഞ്ഞു.
ഹരിശ്ചന്ദ്ര മഹാരാജാവ് മഹാനായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ ദൈവം പരീക്ഷിച്ചിട്ടുണ്ട്. അതേ പോലെ സിസോദിയയെയും ദൈവം പരീക്ഷിക്കുകയാണ്. ദൈവത്തിന്റെ പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി അദ്ദേഹം തിരിച്ചു വരും. നിങ്ങൾ എല്ലാ ദിവസവും രാവിലെ മനീഷ് സിസോദിയയുടെ ആയുരാരോഗ്യ സൗഖ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. കുട്ടികളോട് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ സ്കൂൾ കുട്ടികളും അദ്ധ്യാപകരും സിസോദിയയുടെ അസാന്നിധ്യത്തിൽ വിഷമിക്കുന്നവരാണ്. ഇക്കാര്യം താൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.
അതേസമയം, ഡൽഹി മദ്യനയ കുംഭകോണ കേസിൽ മാർച്ച് 9ന് അറസ്റ്റിലായ മനീഷ് സിസോദിയക്ക് വെള്ളിയാഴ്ചയും ജാമ്യം ലഭിച്ചിരുന്നില്ല. കള്ളപ്പണ കേസിൽ സിസോദിയയുടെ ഇഡി റിമാൻഡ് അഞ്ച് ദിവസത്തേക്ക് കൂടി ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരിക്കുകയാണ്.
Discussion about this post