പാലക്കാട്: അട്ടപ്പാടിയിൽ മാനിറച്ചി പിടികൂടി വനംവകുപ്പ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി റെജിയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന നാല് പേർക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു.
പട്രോളിംഗിനിടെയായിരുന്നു ഇറച്ചി പിടികൂടിയത്. വനംവകുപ്പിന്റെ പരിശോധനയ്ക്കിടെ കാട്ടിൽ നിന്നും വെടിയൊച്ച കേൾക്കുകയായിരുന്നു. ഉടനെ സംഘം വെടിയൊച്ച കേട്ടഭാഗത്തേക്ക് ചെന്നു. ഉദ്യോഗസ്ഥരെ കണ്ട സംഘം ആയുധങ്ങളും ഇറച്ചിയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാൽ റെജിയെ പിടികൂടുകയായിരുന്നു.
150 കിലോ മാനിറച്ചിയാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് റെജിയെ ചോദ്യം ചെയ്തുവരികയാണ്. മറ്റ് നാല് പേരെയും ഉടൻ പിടികൂടുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
Discussion about this post