തൃശൂർ : സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭ. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപതിയുടെ വഴിയിലൂടെയാണെന്നാണ് വിമർശനം. നികുതി വർധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂർത്തുമാണ് ഇതിൽ എടുത്ത് കാണിച്ചിരിക്കുന്നത്. ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ.? എന്ന ലേഖനത്തിലൂടെയാണ് സഭ വിമർശനം ഉന്നയിച്ചത്.
ഭരണം കുത്തഴിഞ്ഞ് കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ. ഇതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്.
ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാൻ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സഭ ചോദിച്ചു.
കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയിരുന്നു. റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കണമെന്നതാണ് ഇവരുടെ ആവശ്യം.
Discussion about this post