Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

മുറിച്ചിട്ടപ്പോൾ മുറി കൂടി വന്ന് മുന്നേറിയ ചരിത്രമാണ് ഹിന്ദുവിൻ്റേത്

കോഴിപ്പുറത്ത് പാർവ്വതി ചേറ്റൂർ

by Brave India Desk
Mar 21, 2023, 06:09 pm IST
in Special, Article
Share on Facebook
Tweet
WhatsApp
Telegram

മലബാറിലെയും വള്ളുവനാട്ടിലെയും ഹിന്ദുക്കളെ ഇരുപത്തി ഒന്നിലെ കലാപ വിലയിരുത്തലുകളിൽ പലപ്പോഴും പരാജിതർ ആയ സമൂഹമായി ചിത്രീകരിക്കുന്നതു കാണാം. പരാജിതർ എന്ന് അവരെ വിശേഷിപ്പിക്കരുത് .പരാജയത്തെ ജയം ആക്കി ഉയർത്തെഴുന്നേറ്റവർ ആണ് ആ ഏറനാട്ടുകാർ.
തങ്ങൾക്കു നേരെ നീണ്ട വാളിൽ തുമ്പിലും കഴുത്തിൽ വെച്ച കത്തിമുനയിലും സത്വവും സ്വധർമ്മവും ഉപേക്ഷിക്കാൻ തയ്യാറാവാത്തവരുടെ പിൻ തലമുറക്കാരാണ് അവർ .
വീടും സ്വത്തും എല്ലാം ഉപേക്ഷിച്ചും സത്വം മാത്രം വിടാതെ പിടിച്ചു തൽക്കാലം പലായനം ചെയ്ത്‌ മടങ്ങി വന്നവർ .അവർ ഏങ്ങിനെ തോറ്റ് പിൻമാറിയവർ ആകും . ക്രൂരമായി ചതിക്കപ്പെട്ടവർ ആകാം..

യുദ്ധത്തിൽ ആയുധം എടുക്കില്ല എന്ന് പറഞ്ഞ , പാർത്ഥസാരഥി ഉപദേശിച്ച ഗീത മാത്രമാണ് എന്റെ ആയുധം എന്ന് പ്രഖ്യാപിച്ച , ഒരു നായകന്റെ പിന്നിൽ അവരാണ് ആദ്യം അണിനിരന്നത്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി തുടങ്ങിയ ധർമ്മയുദ്ധത്തിൽ…
മലയാള മണ്ണിൽ ഇവിടെ ആണ് ദേശീയതയുടെ ആദ്യ സമ്മേളനം നടന്നത്
വള്ളുവനാട്ടിൽ അവരുടെ കണ്ഠങ്ങളാണ് ഈശ്വര അള്ളാ തേരോ നാം സബ്കോ സമ്മതി തേ ഭഗവൻ എന്ന് ആദ്യം ആലപിച്ചത്.. മറ്റു എല്ലാ സമുദായ അംഗങ്ങളോട് ഒപ്പം ചേർന്ന് ..മെരേ സുർ ഓർ തേരേ സുർ മിലാ തോ ഹമാരാ സുർ എന്ന് ചിന്തിച്ച് കളരിമുറകൾ ശീലിച്ച കൈകൾ നൂൽ നൂൽക്കാൻ പഠിച്ചു . പന്തിഭോജനവും സർവ്വോദയവും തമ്മിൽ തമ്മിൽ പറഞ്ഞു മനസ്സിലാക്കി
ചുറ്റും പ്രാദേശികത നിറഞ്ഞു നിന്നപ്പോൾ ദേശീയതയുടെ കൊടി ആദ്യം ഉയർത്തിയവരാണ് അവരുടെ പൂർവ്വികർ
എന്നിട്ടും സഹിഷ്ണുതയും അക്രമരാഹിത്യവും ആണ് നമ്മുടെ വഴി എന്നു പറഞ്ഞ് സ്വയം മാതൃക ആയ ആത്മീയ നേതാവിന് തന്നെ പറ്റിപ്പോയ ഒരു തെറ്റിന്റെ വലിയ വില നൽകിയവരാണ് അവരുടെ പൂർവ്വികർ.
കാശ്മീരിലെ പോലെ നിരന്തരമായി പാലായനം ചെയ്തില്ല. അവർ
ഭരണകൂടത്തിന്റെ കാരുണ്യത്തിനായി കാത്തു കിടന്നില്ല
ജാതി വർണ്ണ ഭേദങ്ങൾക്കതീതരായി എല്ലാ വീടുകളുടെ വാതിലുകളും അറകളും തുറന്നു.
വസ്ത്രവും ഭക്ഷണവും എല്ലാവരും ഒരുപോലെ പങ്കിട്ടു ,ഉള്ളവർ ഇല്ലാത്തവരെ തങ്ങളുടെ പത്തായം ഒഴിയും വരെ ഊട്ടി
ദൂര സ്ഥല ബന്ധു വീടുകൾ തങ്ങളെ ആശ്രയിച്ചവർക്ക് ആശ്രയം നൽകി വീടുകൾ നിറയും വരെ.

ഒടുവിൽ നിയമ സംവിധാനങ്ങൾ തന്നെ ആക്രമം ഒതുക്കിയപ്പോൾ ഈ മണ്ണിലേക്ക് തന്നെ അവരിൽ ഭൂരിഭാഗവും ധൈര്യത്തോടെ മടങ്ങി വന്നു ..
വീണ്ടും നിയമാനുസൃത ആയുധങ്ങളും ആയുധ പരിശീലനവും നേടി തങ്ങളുടെ രക്ഷക്ക് വേണ്ടി തങ്ങളാൽ തന്നെ ഉണ്ടാക്കിയ ഒരു സ്ഥിര പോലീസ് സംവിധാന നിർമ്മാണവും വെറെ ഇല്ല പറയാൻ ഈ ഇന്ത്യാമഹാരാജ്യത്ത്
മുറിച്ചിട്ടവർ മുറി കൂടി വന്ന് മുന്നേറിയ ചരിത്രം കൂടി ആണ് ഏറനാട്ടിന്റെയും വള്ളുവനാടിന്റെയും ഹിന്ദുവിന്റെത് ..

ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ കൊട്ടിഘോഷിച്ച അക്രമരഹിത സമരമാർഗ്ഗത്തിലെ രക്തസാക്ഷികളായ സമരാനുകൂലികളും അവരായിരുന്നു യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യ തങ്ങളുടെ പൂർവ്വീകരുടെ വധത്തിന് ഇടയാക്കിയ അക്രമകാരികളെ നിസ്വാർത്ഥ രാജ്യ സ്നേഹികൾ ആയി വാഴ്ത്തുന്നതു വരെ അവർ നിശ്ശബ്ദത പാലിച്ചു..

തങ്ങളെ ആപൽ ഘട്ടത്തിൽ രക്ഷിക്കാൻ വന്ന ചിലരും മറു ഭാഗത്ത് ഉണ്ട് എന്ന തിരിച്ചറിവിൽ ശാന്തിക്കും സമാധാനത്തിനും മുൻതൂക്കം നൽകി
അശ്രദ്ധ മൂലം പിന്നീട് വലിയ ഒരു ദുരന്തം മറുവിഭാഗത്തിന് പറ്റിയത് കണ്ട് സ്ഥിതിഗതി ഇതിൽ കൂടുതൽ വഷളാകാതിരിക്കാൻ മൗനം പാലിച്ചവർ
അക്രമരാഹിത്യ മതേതര സമരമുറ ദേശീയ നയമായി കടുംപിടുത്തം പിടിച്ചവർ തന്നെ ഒരു വശത്ത് ഈ വർഗ്ഗീയ കലാപം നടന്നിട്ടുണ്ട് എന്ന് സമ്മതിക്കുകയും അവരുടെ പരമോന്നത നേതാക്കളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും , മറുവശത്ത് അതേ അക്രമകാരികളെ സ്വാതന്ത്ര്യ സമര സേനാനികൾ ആയി ചരിത്രത്തിൽ സ്ഥാനം നൽകുകയും ചെയ്ത വിരോധാഭാസത്തിന് സമാനതകൾ ഇല്ല ലോകത്തിൽ ഏറെ
വിശ്വസിച്ച പ്രസ്ഥാനം തന്നെ തങ്ങളെ അക്രമികൾക്ക് വിട്ടു കൊടുക്കയും എന്നാൽ എതിർത്തവർ രക്ഷകരായി വരികയും ചെയ്ത ചരിത്രം ആണ് അവർക്ക് പറയാനുള്ളത്..

കൂട്ടത്തിൽ ഭയന്ന് മറുകണ്ടം ചാടിയവർ ധീരർ ആയപ്പോഴും , നടത്തിയ കൊടും ഭീകരത സാമൂഹിക നീതിക്കുള്ളതായി ന്യായീകരിക്കപ്പെട്ടപ്പൊഴും , കൊലപാതകികൾ വാഴ്ത്തപ്പെട്ടവരും എന്നാൽ ജീവൻ നഷ്ടപ്പെട്ടവർ ഈ വിധി അർഹിക്കുന്ന ഒററുകാർ ആയി ചിത്രീകരിക്കപ്പെട്ടപ്പോഴും അവർ തങ്ങളുടെ ഭാഗം കാര്യകാരണ സഹിതം തെളിവുകളോടെ വിവരിക്കുക മാത്രം ആണ് ചെയ്തത്..

ഉത്തരവാദിത്വത്തോടെ പിന്നീടും രാഷ്ടീയക്കാരും സംസ്കാരിക പക്ഷപാതികളും നവമാദ്ധ്യമങ്ങളിലൂടെ ചരിത്രം വളച്ചൊടിക്കാൻ തുടങ്ങിയപ്പോൾ ആണ് അവരും തുനിഞ്ഞെറങ്ങിയത്.
വീണ്ടും വീണ്ടും അവരുടെ പൂർവ്വീകർ കൊല ചെയ്യപ്പടുന്നത് കണ്ടും ഇനി മൗനം കുററകരമാണ് എന്നു മനസ്സിലാക്കി ടിപ്പുവിന്റെ വാളിനും അറബി കടലിൽ ഇന്നും എറിഞ്ഞിട്ടില്ലെന്ന് ജാഥയിൽ മുദ്രാവാക്യം വിളിച്ച ഇരുപത്തി ഒന്നിലെ നാലണക്കു വാങ്ങിയ കത്തിക്കും മുന്നിൽ ഭയക്കാതെ നിന്നവരുടെ ചരിത്രം എങ്ങിനെ ഒരു പരാജയ ഗാഥയാകും തളർത്താത്ത വീര ഗാഥ തന്നെ അല്ലേ അത്

Tags: 1921SPECIAL
Share1
Tweet
Send
Share

Latest stories from this section

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies